തിമിംഗലങ്ങളെ ഏറ്റവും അടുത്തു കാണാനും അവയുടെ ചലനങ്ങൾ നിരീക്ഷിക്കാനും ടൂറുകൾ സംഘടിപ്പിക്കുമെന്ന് ഖത്തർ ടൂറിസവും ഡിസ്കവർ ഖത്തറും പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പ്ലേസ് വെൻഡോമിൽ നടന്ന പരിപാടിയിലാണ് പ്രഖ്യാപനം നടത്തിയത്. ......
കാലടി: മാണിക്കമംഗലം കോലഞ്ചേരി മേരി കൊച്ചാപ്പു (86) അന്തരിച്ചു. കൊറ്റമം മാടശ്ശേരി കുടുംബാംഗമാണ്.......
ആലുവ : ആലുവ നേത്രചികിത്സാരംഗത്തെ ആധുനിക ചികിത്സാരീതികൾ കേരളത്തിലെ നേത്രചികിത്സാരംഗത്തിന് പരിചയപ്പെടുത്തി ക്കൊടുക്കുന്നതിനുള്ള നേത്രരോഗ വിദഗ്ധരുടെ ശില്പശാല 'കാഴ്ച 2025' കൊച്ചിയിലെ ഹോട്ടൽ മൺസൂൺ എമ്പ്രസ്സിൽ വച്ച് നടന്നു . ഡോ.ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിന്റെ നേതൃത്ത്വത്തിൽ സംഘടിപ്പിച്ച ശില്പശാല KSOS (KERALA SOCIETY OF OPHTHALMIC SURGEONS ) പ്രസിഡൻ്റ് ഡോ. ......
മട്ടന്നൂർ : രണ്ടുമാസം പ്രായമായ കരേറ്റ ചോതാരയിലെ ബൈത്തുസഫയില് സഫീർ അമാനിയുടെയും കെ.ആർ. ഫാത്തിബിയുടെയും മകൻ മുഹമ്മദ് ഷിബിലിയാണ് മരിച്ചത്.
ഉടനെ കൂത്തുപറമ്ബിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മുലപ്പാല് ശ്വാസകോശത്തില് കുടുങ്ങിയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ......

കൊച്ചി: പാരിസ്ഥിതിക പ്രത്യാഘാതങ്ങളും വർദ്ധിച്ചുവരുന്ന കയറ്റുമതി വെല്ലുവിളികളും മത്സ്യ വ്യവസായ വാണിജ്യ മേഖലയെ ആശ്രയിക്കുന്ന14 ലക്ഷത്തിലധികം ആളുകളുടെ ഉപജീവനം പ്രതിസന്ധിയിലാക്കുന്ന സാഹചര്യം പരിഗണിച്ച് സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (SEAI), കേരള മേഖല ആവശ്യപ്പെട്ടു.
9 തീരദേശ ജില്ലകൾ ഉൾപ്പെടുന്ന 590 കിമി കടൽത്തീരമുള്ള കേരളം മത്സ്യ ഉൽപ്പന്ന കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടിരിക്കുകയാണ്.
മത്സ്യലഭ്യതയിലുള്ള കുറവാണ് ഇതിന് പ്രധാന കാരണമെന്ന് സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ, കേരള മേഖല പ്രസിഡന്റ് എം.ആർ.പ്രേമചന്ദ്ര ഭട്ട് പറഞ്ഞു.
കാലാവസ്ഥ പ്രവചനങ്ങളുമായി ബന്ധപ്പെട്ടുള്ള മത്സ്യബന്ധന നിരോധനം കേരളതീരത്തു മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. കൂടാതെ മത്സ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് 52 ദിവസം നീളുന്ന ട്രോളിങ്ങ് നിരോധനം ജൂൺ 9 ജൂലായ് 31 വരെ സംസ്ഥാനത്ത് ഇപ്പോൾ നിലവിലുണ്ട്.
കേരളത്തിലെ 590 കിലോമീറ്റർ ദൈർഘ്യമുള്ള തീരപ്രദേശത്തും ഒമ്പത് തീരദേശ ജില്ലകളിലും മത്സ്യബന്ധന ദിനങ്ങൾ വർഷത്തിൽ 250 ൽ നിന്നും 100 ലേക്ക് ചുരുങ്ങി.
കേരളതീരത്ത് ട്രോളിങ്ങ് നിരോധനം നിലവിലുള്ള സാഹചര്യത്തിൽ ചൈന, തായ്വാൻ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഫാക്ടറിഷിപ്പുകൾ മത്സ്യ ബന്ധനത്തിൽ ഏർപ്പെടുന്നത് വിഭവശോഷണത്തിന് കാരണമാവുന്നുണ്ട്. ......
കൊച്ചി: കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ പൂർവ വിദ്യാർഥികളുടെ കൊച്ചി ചാപ്റ്റർ കുടുംബ സംഗമം നടന്നു. അമ്പതിലേറെ വർഷങ്ങളുടെ കാലയളവിൽ വിവിധ ക്ലാസ്സുകളിൽ പഠിച്ചവർ വൈറ്റില മാർത്തോമ്മാ ഗൈഡൻസ് സെന്ററിൽ ഒത്തുകൂടി. പൂർവ വിദ്യാർത്ഥിയും കോളജിൽ തന്നെ അധ്യാപികയുമായിരുന്ന പ്രൊഫ. ......
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസർകോട്, വയനാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. ......
ചാലക്കുടി ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയത് ഒറ്റബുദ്ധിക്ക് ചെയ്തു പോയതെന്ന് ലിവിയ ജോസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ലിവിയ പൊലീസിനോട് കുറ്റസമ്മതം നടത്തി. ......
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി തുടരുന്നു. കനത്ത മഴയെ തുടർന്ന് കാസർകോട്, തൃശ്ശൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ......